Mathrubhumi Daily - Kannur Edition

Date : April 14 2009
പുറത്താക്കല്‍ ഭീഷണി നേരിടുന്ന അധ്യാപകര്‍ നിയമനടപടിക്കൊരുങ്ങുന്നു

കണ്ണൂര്‍: സര്‍ക്കാര്‍ ഉത്തരവിന്റെ ഫലമായി ജോലിയില്‍നിന്ന്‌
പുറത്താക്കല്‍ ഭീഷണി നേരിടുന്ന അധ്യാപകര്‍ നിയമനടപടികള്‍ക്കൊരുങ്ങുന്നു.

ഇംഗ്ലീഷ്‌ അധ്യാപക നിയമന ഉത്തരവിന്‌ മുമ്പ്‌ ജോലിയില്‍ പ്രവേശിച്ച ഇതര
വിഷയങ്ങളിലെ അധ്യാപകരാണ്‌ ജോലി അസ്ഥിരതയുടെ പേരില്‍ സമര
പരിപാടികള്‍ക്കൊരുങ്ങുന്നത്‌. 2002 ജനവരി ഏഴിലെ സര്‍ക്കാര്‍ ഉത്തരവില്‍
ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ്‌ കൈകാര്യം ചെയ്യുന്നതിന്‌ ഇംഗ്ലീഷില്‍ത്തന്നെ
ബിരുദവും ബി.എഡും കഴിഞ്ഞവരെ നിയമിക്കണമെന്ന്‌ പറയുന്നു. എന്നാല്‍,
ഇതിനുമുമ്പ്‌ ഇംഗ്ലീഷ്‌ കൈകാര്യംചെയ്‌തിരുന്നത്‌ ഇതര വിഷയങ്ങളിലെ
അധ്യാപകരായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം
ഇംഗ്ലീഷില്‍ത്തന്നെ യോഗ്യരായവര്‍ നിയമനം നേടിത്തുടങ്ങി. ഇതോടെ
വിദ്യാലയങ്ങളില്‍ അധ്യാപകരെ തരംതിരിച്ചപ്പോള്‍ ശാസ്‌ത്രം, കണക്ക്‌,
സാമൂഹിക പാഠങ്ങള്‍ തുടങ്ങിയവ പഠിപ്പിക്കുന്നവര്‍ അധിക വിഭാഗത്തിലായി.

നിലവിലുള്ള അധ്യാപകര്‍ക്ക്‌ പരിരക്ഷ നല്‍കണമെന്ന്‌ ഉത്തരവ്‌
നിര്‍ദേശിക്കുന്നുണ്ടെങ്കിലും പല വിദ്യാലയങ്ങളിലും സീനിയറായ അധ്യാപകര്‍
പുറത്താവുന്ന അവസ്ഥയാണ്‌. ഇത്തരം അധ്യാപകര്‍ ചേര്‍ന്ന്‌ കോര്‍ സബ്‌ജക്ട്‌
ടീച്ചേഴ്‌സ്‌ കോ ഓര്‍ഡിനേഷന്‍ എന്ന സംഘടനയ്‌ക്ക്‌ രൂപംനല്‍കി.

അധ്യാപക സംഘടനകള്‍ ഡി.പി.ഐ, കോടതി, സര്‍ക്കാര്‍ തലങ്ങളില്‍ പ്രശ്‌നം
ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുന്നതുവരെ സമരം സംഘടിപ്പിക്കാന്‍
തീരുമാനിച്ചു.

18ന്‌ 11 മണിക്ക്‌ കണ്ണൂര്‍ പഴയ ബസ്‌സ്റ്റാന്‍ഡിന്‌ സമീപമുള്ള മലബാര്‍
കോളേജില്‍ സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ 2002ന്‌ മുമ്പ്‌ ജോലിയില്‍
പ്രവേശിച്ച കോര്‍ സബ്‌ജക്ട്‌ അധ്യാപകര്‍ പങ്കെടുക്കണമെന്ന്‌ ഭാരവാഹികളായ
ശ്രീകുമാര്‍ എ, ശ്രീജിത്ത്‌ കെ, പ്രദീപ്‌കുമാര്‍, പ്രമോദ്‌കുമാര്‍
എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9446777670, 9447751134, 9961450290.

Mathrubhumi Daily

Mathrubhumi Portal
Date : March 29 2009
പുറത്താക്കല്‍ ഭീഷണി നേരിടുന്ന അധ്യാപകര്‍ സമരത്തിലേക്ക്‌
 
മലപ്പുറം: പുറത്താക്കല്‍ ഭീഷണി നേരിടുന്ന അധ്യാപകര്‍ക്ക്‌ ജോലിസംരക്ഷണം ലഭിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ കോര്‍ സബ്‌ജക്ട്‌ ടീച്ചേഴ്‌സ്‌ കോ-ഓര്‍ഡിനേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. 2002 ജനവരി ഏഴിലെ സര്‍ക്കാര്‍ ഉത്തരവില്‍ ഇംഗ്ലീഷ്‌ അധ്യാപക നിയമനത്തിന്‌ ഇംഗ്ലീഷ്‌ ബിരുദവും ബി.എഡും കഴിഞ്ഞവരെ നിയമിക്കണമെന്ന്‌ പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരവിനുമുമ്പ്‌ ഇതര വിഷയങ്ങളില്‍ യോഗ്യതയുള്ളവരും ഇംഗ്ലീഷ്‌ പഠിപ്പിച്ചിരുന്നു. അവര്‍ക്ക്‌ ഈ ഉത്തരവിലൂടെ ജോലിക്ക്‌ ഭീഷണി നേരിടുകയാണെന്ന്‌ സംഘടന പറയുന്നു.

ഈ ഉത്തരവുപ്രകാരം 12വര്‍ഷം സര്‍വീസുള്ള അധ്യാപകര്‍പോലും പിരിച്ചുവിടല്‍ ഭീഷണിയിലാണെന്ന്‌ സംഘടന അറിയിച്ചു. സമരപരിപാടിയുടെ പ്രാഥമികഘട്ടമായി ഭീഷണി നേരിടുന്ന അധ്യാപകര്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക്‌ നിവേദനം നല്‍കി. 2002 ജനവരി ഏഴിലെ ഉത്തരവിനുമുമ്പ്‌ സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക്‌ അന്നത്തെ നിയമപ്രകാരം 1:1:1 പ്രകാരം സംരക്ഷണം നല്‍കണമെന്ന്‌ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

വിവിധ ജില്ലകളില്‍നിന്നായി 250-ഓളം അധ്യാപകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

പ്രസിഡന്റ്‌ കെ.പി.ദാദോദരന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.കെ.രാജീവ്‌ സ്വാഗതവും കൃഷ്‌ണപ്രസാദ്‌ നന്ദിയും പറഞ്ഞു. എന്‍.കൃഷ്‌ണകുമാര്‍, ശ്രീജേഷ്‌, പദ്‌മപ്രസാദ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Mathrubhumi Daily

Mathrubhumi Portal
Date : April 10 2009
ജോലിസംരക്ഷണം വേണം- കോര്‍ സബ്‌ജക്ട്‌ ടീച്ചേഴ്‌സ്‌ കണ്‍വെന്‍ഷന്‍
 
കോഴിക്കോട്‌: 2002 ജനവരി ഏഴിന്‌ സര്‍വീസിലുള്ള കോര്‍ സബ്‌ജക്ട്‌ അധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള പരിരക്ഷ ഉറപ്പാക്കണമെന്ന്‌ കോര്‍ സബ്‌ജക്ട്‌ ടീച്ചേഴ്‌സ്‌ കോ-ഓര്‍ഡിനേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ്‌ കെ.പി. ദാമോദരന്‍ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു. പി.എം. ശ്രീജേഷ്‌ സ്വാഗതം പറഞ്ഞു. പി.സി. അബ്ദുള്‍ റഹീം, പി. ലീന, കെ. സ്വപ്‌ന, കെ. മനോജ്‌കുമാര്‍, വി.കെ. രാജീവ്‌ എന്നിവര്‍ സംസാരിച്ചു.

The New Indian Express Daily

[indianXpress-789873.gif]

The Hindu Daily

 
Online edition of India's National Newspaper
Friday, Apr 10, 2009       Page 3

Core subject teachers allege neglect
Staff Reporter


They claim non-implementation of government order
They say many teachers are facing job loss
Teachers form organisation, threaten legal action


Kozhikode: A group of core subject teachers facing threat of job loss, due to an alleged failure of the authorities to adhere to a government order that "promised to secure their job", is planning to move the court.
The teachers recently formed an organisation, Core Subject Teachers Co-ordination (CSTC), to highlight their cause.
They said a number of core subject teachers with more than ten years of service across the State were facing threat to their job because of the official "indifference" towards them.
They said the "uncertainty" started when the government issued an order on January 7, 2002, directing school authorities to appoint teachers qualified in English for handling English language teaching in high school classes.
Subject ratio
Until then, the core subject (science, maths and social studies) teachers themselves were handling English language in schools and the subject ratio was 1:1:1.
When English was accommodated as a core subject, the subject ratio became 1:1:1:1 making recruitment of English language teachers compulsory.
This resulted in a lot of other core subject teachers becoming redundant.
CSTC secretary P.M. Sreejesh said the government order in 2002 had assured security of job to those who entered the service before 2002. Clause 3(a) of the order (11/02), according to him, has clearly said that this should be done "without causing retrenchment to the existing HSAs."
Mr. Sreejesh pointed out that despite this "protecting" clause in the order, hundreds of core subject teachers were facing threat to their job.
"Salary of more than 25 teachers has been withheld since 2005 in the Malabar region alone and many more are facing the threat," he said.
Memorandum
CSTC members said the DPI had sent a letter to the government secretary asking to act upon this issue. "But so far, no confirmation has been issued and uncertainty looms large on our future," they said.
An executive committee meeting of the CSTC on Thursday decided to bring the issue to the notice of other teachers' organisations.
It also decided to submit a memorandum to the DPI, government secretary and the Education Minister after the election. "We are also planning to move the court if none of these yield a result," said Mr. Sreejesh.

© Copyright 2000 - 2008 The Hindu
Printer friendly page  
Send this article to Friends by E-Mail