Date : April 10 2009 |
ജോലിസംരക്ഷണം വേണം- കോര്‍ സബ്‌ജക്ട് ടീച്ചേഴ്‌സ് കണ്‍വെന്‍ഷന്‍ |
കോഴിക്കോട്: 2002 ജനവരി ഏഴിന് സര്‍വീസിലുള്ള കോര്‍ സബ്‌ജക്ട് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള പരിരക്ഷ ഉറപ്പാക്കണമെന്ന് കോര്‍ സബ്‌ജക്ട് ടീച്ചേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.പി. ദാമോദരന്‍ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു. പി.എം. ശ്രീജേഷ് സ്വാഗതം പറഞ്ഞു. പി.സി. അബ്ദുള്‍ റഹീം, പി. ലീന, കെ. സ്വപ്‌ന, കെ. മനോജ്‌കുമാര്‍, വി.കെ. രാജീവ് എന്നിവര്‍ സംസാരിച്ചു. |