പുറത്താക്കല്‍ ഭീഷണി നേരിടുന്ന അധ്യാപകര്‍ നിയമനടപടിക്കൊരുങ്ങുന്നു
കണ്ണൂര്‍: സര്‍ക്കാര്‍ ഉത്തരവിന്റെ ഫലമായി ജോലിയില്‍നിന്ന്
പുറത്താക്കല്‍ ഭീഷണി നേരിടുന്ന അധ്യാപകര്‍ നിയമനടപടികള്‍ക്കൊരുങ്ങുന്നു.
ഇംഗ്ലീഷ് അധ്യാപക നിയമന ഉത്തരവിന് മുമ്പ് ജോലിയില്‍ പ്രവേശിച്ച ഇതര
വിഷയങ്ങളിലെ അധ്യാപകരാണ് ജോലി അസ്ഥിരതയുടെ പേരില്‍ സമര
പരിപാടികള്‍ക്കൊരുങ്ങുന്നത്. 2002 ജനവരി ഏഴിലെ സര്‍ക്കാര്‍ ഉത്തരവില്‍
ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിന് ഇംഗ്ലീഷില്‍ത്തന്നെ
ബിരുദവും ബി.എഡും കഴിഞ്ഞവരെ നിയമിക്കണമെന്ന് പറയുന്നു. എന്നാല്‍,
ഇതിനുമുമ്പ് ഇംഗ്ലീഷ് കൈകാര്യംചെയ്‌തിരുന്നത് ഇതര വിഷയങ്ങളിലെ
അധ്യാപകരായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് പ്രകാരം
ഇംഗ്ലീഷില്‍ത്തന്നെ യോഗ്യരായവര്‍ നിയമനം നേടിത്തുടങ്ങി. ഇതോടെ
വിദ്യാലയങ്ങളില്‍ അധ്യാപകരെ തരംതിരിച്ചപ്പോള്‍ ശാസ്‌ത്രം, കണക്ക്,
സാമൂഹിക പാഠങ്ങള്‍ തുടങ്ങിയവ പഠിപ്പിക്കുന്നവര്‍ അധിക വിഭാഗത്തിലായി.
നിലവിലുള്ള അധ്യാപകര്‍ക്ക് പരിരക്ഷ നല്‍കണമെന്ന് ഉത്തരവ്
നിര്‍ദേശിക്കുന്നുണ്ടെങ്കിലും പല വിദ്യാലയങ്ങളിലും സീനിയറായ അധ്യാപകര്‍
പുറത്താവുന്ന അവസ്ഥയാണ്. ഇത്തരം അധ്യാപകര്‍ ചേര്‍ന്ന് കോര്‍ സബ്‌ജക്ട്
ടീച്ചേഴ്‌സ് കോ ഓര്‍ഡിനേഷന്‍ എന്ന സംഘടനയ്‌ക്ക് രൂപംനല്‍കി.
അധ്യാപക സംഘടനകള്‍ ഡി.പി.ഐ, കോടതി, സര്‍ക്കാര്‍ തലങ്ങളില്‍ പ്രശ്‌നം
ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുന്നതുവരെ സമരം സംഘടിപ്പിക്കാന്‍
തീരുമാനിച്ചു.
18ന് 11 മണിക്ക് കണ്ണൂര്‍ പഴയ ബസ്‌സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍
കോളേജില്‍ സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ 2002ന് മുമ്പ് ജോലിയില്‍
പ്രവേശിച്ച കോര്‍ സബ്‌ജക്ട് അധ്യാപകര്‍ പങ്കെടുക്കണമെന്ന് ഭാരവാഹികളായ
ശ്രീകുമാര്‍ എ, ശ്രീജിത്ത് കെ, പ്രദീപ്‌കുമാര്‍, പ്രമോദ്‌കുമാര്‍
എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9446777670, 9447751134, 9961450290.